Monday 20 March 2017

കാലമേ നിന്‍ കുതിച്ചുപോക്കില്‍
എത്രയെത്രയോ കാഴ്ച്ചകള്‍ കണ്ടു
കോട്ടകൊത്തളങ്ങള്‍ ചരിഞ്ഞതും
പച്ചമണ്ണ്‌ രക്തം നുകര്‍ന്നതും
പച്ച മണ്ണിണ്റ്റെ നാട്യങ്ങല്‍ കാട്ടി
വാനരന്‍മാര്‍ നാടു ഭരിച്ചതും
കാട്ടുമാക്കന്‍ പ്രഹര്‍ഷം നയിച്ചതും
പാവമീ പ്രജകള്‍ സഹിച്ചതും.
മാറിയിട്ടില്ലിന്നുമക്കാഴ്ചകള്‍
മാറ്റുവാന്‍ നമുക്കാവില്ല എന്നതോ?
മാറ്റണം നമുക്കീ കഴ്ചയൊക്കെയും
വര്‍ണ്ണ വൈവിധ്യ ചിത്രമൊരുക്കണം




No comments:

Post a Comment